ബദിയടുക്ക: എൻമകജെ പഞ്ചായത്തിലെ മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം. നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ മുനീറിെൻറ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് കൊന്നൊടുക്കിയത്.
ഈ കുടുംബം ആടുകളെ വളര്‍ത്തിയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ഇതോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസങ്ങളില്‍, ഈ ഭാഗത്തെ മൂന്ന് വീടുകളില്‍ വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ വന്യജീവി കൊന്നൊടുക്കിയിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ വീണ്ടും സ്ഥലം സന്ദര്‍ശിച്ചു. കാട്ടുപൂച്ചയായിരിക്കും ഇതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.