ബദിയടുക്ക: ആന്ധ്രപ്രദേശില്‍നിന്ന് പിക്അപ് വാനില്‍ കൊണ്ടുവരുകയായിരുന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ എക്സൈസ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം (36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്സിലെ ഷരീഫ് (52) എന്നിവരെയാണ് കാസര്‍കോട് നാർകോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിക്അപ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്. വാനിനകത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ ജെയിംസ് എബ്രഹാം, കെ.വി. മുരളി, പ്രിവന്റിവ് ഓഫിസര്‍ സാജന് അപ്യാല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സോനു സെബാസ്റ്റ്യന്‍, പ്രജിത്ത്, ഷിജിത്ത്, മഞ്ജുനാഥന്, മോഹന്‍കുമാര്‍, സതീശന്, സോനു സെബാസ്റ്റ്യന്‍, മെയ്മോള്‍ ജോണ്‍, ഡ്രൈവര്‍ പി.എ. ക്രിസ്റ്റീന്‍ എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശിൽനിന്ന് ജില്ലയിലേക്ക് വന്‍തോതിലാണ് കഞ്ചാവ് കടത്ത്.ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രത്യേകം ഏജന്റുമാരുമുണ്ട്. ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് എക്സൈസ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.