കാഞ്ഞങ്ങാട്: ഹോസ്ദുർഗ്, ടി.ബി റോഡ് പ്രദേശങ്ങൾ തെരുവുനായ്ക്കളുടെ പിടിയിൽ. ഇരുട്ട് വീണാൽ അക്രമകാരികളായ നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ആർ.ഡി.ഒ, മിനി സിവിൽ സ്റ്റേഷൻ, കോടതി പരിസരങ്ങളിലും കെട്ടിടങ്ങളുടെ വളപ്പിലും കോടതി റോഡുകളിലും രാത്രി കൂട്ടത്തോടെ നായ്ക്കക്കൾ വിഹരിക്കുന്നു.
പകലും നായ് ശല്യമുണ്ടെങ്കിലും രാത്രിയാണ് ഇവ കൂട്ടത്തോടെ അക്രമകാരികളാകുന്നത്. കുശാൽനഗർ, കല്ലൂരാവി, തീരദേശ മേഖലകളിലേക്ക് ഇരുചക്രവാഹനങ്ങളിലും കാൽനടയായും നിത്യവും നൂറ് കണക്കിനാളുകൾ പോകുന്നത് ടി.ബി റോഡ് വഴിയാണ്. ഈ ഭാഗത്താണ് രാത്രി നായ്ക്കളുടെ ഉപദ്രവം രൂക്ഷമായത്.
പ്രാദേശിക യൂത്ത് ലീഗ് നേതാവ് കല്ലൂരാവിയിലെ സവാദിനെ ശനിയാഴ്ച രാത്രി 50 ഓളം വരുന്ന നായ്ക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ നായ്ക്കൾ ചാടി വീണെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. നഗരത്തിന്റെ പ്രധാന ഭാഗമായ ടി.ബി റോഡ് ടൗൺ ഹാൾ ഭാഗം കൂരിരുട്ടിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.