കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ബസിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുകയായിരുന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട് ലക്ഷംവീട് സ്വദേശിയും ഹോസ്ദുർഗ് സ്കൂൾ റോഡിൽ പുഞ്ചാവി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ കെ.എം. അഷറഫിനെയാണ് (36) അറസ്റ്റ് ചെയ്തത്. ബസിനകത്തുണ്ടായിരുന്ന യുവാവിന്റെ ബാഗിൽനിന്ന് 800 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. മേൽപറമ്പ് എസ്.ഐ വി.കെ. അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കാസർകോടുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ 15 എ 177 നമ്പർ ബസിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് പരുങ്ങിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ പൂവും തണ്ടുമടങ്ങിയ കഞ്ചാവ് ബാഗിൽനിന്ന് ലഭിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.