ജില്ല ആശുപത്രി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണം: സമരം ശക്തമാവുന്നു

കാഞ്ഞങ്ങാട്​: ജില്ല ആശുപത്രി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും, തെക്കിൽ കോവിഡ് ഹോസ്പിറ്റൽ മതിയായ സംവിധാനത്തോടെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട്​ ജനകീയ കർമസമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തി​െൻറ അഞ്ചാം ദിവസം ജില്ല പരിസ്ഥിതി സമിതി പ്രസിഡൻറ്​ അഡ്വ. ടി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരായ മനുഷ്യർക്ക് ചികിത്സ നിഷേധിച്ച് കോവിഡ്​ ആശുപത്രിയായി മാറ്റിയതിലൂടെ ആദിവാസികളടക്കമുള്ള പാവങ്ങളുടെ നീതിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനപരമായ അവകാശത്തെ നിഷേധിക്കുന്നതിലൂടെ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ രോഗികൾക്ക് ആശ്രയമായ ആതുരാലയത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണോ ഇതി​െൻറ പിന്നിലെന്ന് അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. രാജൻ പുതങ്ങാനം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ഫൈസൽ ചേരക്കാടത്ത്, ടി. പീറ്റർ, പവിത്രൻ തോയമ്മൽ എന്നിവർ സംസാരിച്ചു.

മുനീസ അമ്പലത്തറ, ജമീല എം.പി, ശാന്ത കാട്ടുകുളങ്ങര, ബിന്ദു കെ, ചന്ദ്രൻ കെ.വി, സി. വിജയൻ എന്നിവർ ഉപവസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.