കാഞ്ഞങ്ങാട്: പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു. ബോധവത്കരണ സെമിനാറും വൃക്ഷത്തൈകൾ നടുന്നതിന്റെയും ഉദ്ഘാടനം അമ്പലത്തറ എസ്.ഐ സുമേഷ് ബാബു നിർവഹിച്ചു. തൈകൾ നടുന്നതിന് സീനിയർ പൊലീസ് ഓഫിസർ ബ്രിജേഷ് നേതൃത്വം നൽകി. ജിജോ മോൻ അധ്യക്ഷതവഹിച്ചു. ഷിജു ചാക്കോ കൈതമറ്റം, സെബാസ്റ്റ്യൻ കുമ്മിണി തോട്ടം എന്നിവർ സംസാരിച്ചു. അശ്വതി, ഷീജ, ശ്രീജ, ജോയി കൈതമറ്റം, കെ.സി. അബ്രഹാം, ജൈബിൻ ജെയിംസ്, ജെയിൻ അരിമ്പയിൽ, രാധാകൃഷ്ണൻ വളവിൽ, ഷോബിൻ നടക്കൽ എന്നിർ പങ്കെടുത്തു. വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത് സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഐവിൻ മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വായനശാല ശേഖരിച്ച വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ഉപ്പള: ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഉപ്പള ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ (ഡി.ഇ.ഒ) വി. ദിനേശ് മരത്തൈ നട്ട് പരിസ്ഥിതിദിന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്കൂള്‍ എച്ച്.എം ഇന്‍ ചാര്‍ജ് എന്‍. രവീന്ദ്ര അധ്യക്ഷതവഹിച്ചു. ഹസീന അബ്ദുല്‍ ഖാദര്‍, സീനിയര്‍ അസി. മജ്ഞു നാരയണ, സ്റ്റാഫ് സെക്രട്ടറി സുജാത, ദിനേശ്, എസ്.ആര്.ജി കണ്‍വീനര്‍ ഷാഹിദ് എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ബളാൽ ഗ്രാമപഞ്ചായത്തിന്റെയും ഹരിതം വെള്ളരിക്കുണ്ടിന്റെയും ആഭിമുഖ്യത്തിൽ ഫലസമൃദ്ധ വിദ്യാലയം പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഡോ. ജോൺസൻ അന്ത്യാങ്കുളം മുഖ്യാതിഥിയായിരുന്നു. ഷോബി ജോസഫ്, സി. രേഖ, രജനി കൃഷ്ണൻ, എം. രാധാമണി, ബിനു, അരുൺ, ബിജുകുമാർ, സിസ്റ്റർ രജിതാമ്മ മാത്യു, അന്നമ്മ, ഷാജി, പ്രിൻസ് ജോസഫ് എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജില്ല ജയിലിൽ പരിസ്ഥിതി ദിനത്തിൽ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച പൂച്ചട്ടികൾ കൊണ്ട് മനോഹരമായ ഹരിത ഇന്ത്യയൊരുക്കി അന്തേവാസികൾ.
30തോളം അന്തേവാസികൾക്കാണ് തൊഴിൽ പരിശീലനം നൽകിയത്. വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് ചെടിച്ചട്ടി നിർമാണത്തിന് അന്തേവാസികൾക്ക് പരിശീലനം നൽകിയത്. 2021ൽ ഹോസ്ദുർഗ് ജില്ല ജയിലിനെ ഹരിത ജയിലായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹോസ്ദുർഗ് സ്പെഷൽ കോർട്ട് ജഡ്ജി പി.എം. സുരേഷ് തൊഴിൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ച അന്തേവാസികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഉത്തരമേഖല റീജനൽ വെൽഫെയർ ഓഫിസർ ശിവപ്രസാദ് അധ്യക്ഷതവഹിച്ചു. ഗോപി, ബാലകൃഷണൻ, മുരളീധരൻ, മോഹനൻ, ജയാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ല ജയിൽ സൂപ്രണ്ട് കെ. വേണു സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കർഷകസംഘം ജില്ലതലത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും നടത്തി. അതിയാമ്പൂർ ബാലബോധിനി വായനശാല പരിസരത്ത് കർഷക സംഘം ജില്ല സെക്രട്ടറി പി. ജനാർദനൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. മൂലക്കണ്ടം പ്രഭാകരൻ, പി. രാധാകൃഷ്ണൻ, സേതു കുന്നുമ്മൽ എന്നിവർ സംസാരിച്ചു. കർഷക സംഘം ബല്ല വില്ലേജ് സെക്രട്ടറി ഗോപാലൻ ബല്ല സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സീനിയർ ചേംബർ ഇന്റർനാഷനൽ കാഞ്ഞങ്ങാട് ലീജിയൻ വൃക്ഷത്തൈകൾ വിതരണം ചെയ്തു. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങ് സീനിയർ ചേംബർ ഇന്റർനാഷനൽ കാഞ്ഞങ്ങാട് ലീജിയൻ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻ.ആർ. പ്രശാന്ത്, എൻ. അനിൽകുമാർ, എച്ച്.കെ. കൃഷ്ണമൂർത്തി, കെ.ജെ. ജെയിംസ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ കെ.വി. സൈജു സ്വാഗതവും സീനിയർ അസി. കെ.വി. വനജ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദുർഗ ഹയർ സെക്കൻഡറി എൻ.സി.സി യൂനിറ്റിന്റെയും 32 കേരള ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ കടിഞ്ഞിമൂല പുഴയോരത്ത് കണ്ടൽച്ചെടികൾ നടുന്നതിന് തുടക്കം കുറിച്ചു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ പി.വി. ദിവാകരൻ നടപ്പിലാക്കി വരുന്ന ജീവനം പദ്ധതിയുമായി സഹകരിച്ചാണ് എൻ.സി.സി പ്രോജക്ട് നടപ്പിലാക്കുന്നത്. പരിപാടിയിൽ എൻ.സി.സി ഓഫിസർമാരായ എം.എൽ. നര സിംഹലു, വിജയകുമാർ, വീരേന്ദ്ര സിങ്, സുഖ്ബിർ സിങ്, എ.എൻ.ഒ പി. ഗോപീകൃഷ്ണൻ, അധ്യാപകരായ ഗോപി മുളവന്നൂർ, കെ. ശശീന്ദ്രൻ, കാഡറ്റ് വേദിക എന്നിവർ നേതൃത്വം നൽകി.
കാഞ്ഞങ്ങാട്: പുല്ലൂർ ഗവ. യു.പി സ്കൂളിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നൂറ് ഫലവൃക്ഷത്തൈകൾ നട്ടു. പെരിയ ടൗൺ ലയൺസ് ക്ലബ് സഹകരണത്തോടെയാണ് വൃക്ഷത്തൈകൾ നട്ടത്. പുല്ലൂർ-പെരിയ പഞ്ചായത്ത് വാർഡുകളിൽ ഒരുക്കുന്ന പച്ചത്തുരുത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് സി.കെ. അരവിന്ദൻ നിർവഹിച്ചു.
പരിസ്ഥിതി പ്രവർത്തകൻ ടി.എം. സുരേന്ദ്രനാഥ് പുല്ലൂർ ഗവ. യു.പി സ്കൂളിൽ വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് അംഗം ടി.വി. കരിയൻ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണൻ നായർ നടുവിൽ വീട്, പി. അബ്ദുല്ല ഷാഫി, കെ. ബാലകൃഷ്ണൻ നായർ, പി. കരുണാകരൻ നായർ, കെ. ബാബു, എ.ടി. ശശി, അനിൽ പുളിക്കാൻ, എം.വി. രവീന്ദ്രൻ, പി.വി. ശൈലജ എന്നിവർ സംസാരിച്ചു.
അംഗഡിമുഗർ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പെഷൽ അസംബ്ലി ചേർന്നു. പുത്തിഗെ കൃഷി ഓഫിസർ ദിനേഷ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബഷീർ കൊട്ടൂടൽ, ഹെഡ്മിസ്ട്രസ് ജി.എസ്. കുമാരി, വത്സല, കൃഷി അസി. വിനോദ് മുള്ളേരിയ, പി.എം. മാധവൻ, ബി.എം. സഈദ്, ഫാസിൽ അലി, എൻ. സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് പ്രസംഗം, പോസ്റ്റർ രചന, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു.
കാസർകോട്: ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ക്ഷേത്രത്തിൽ ആഘോഷിച്ചു.
മല്ലികാർജുന ക്ഷേത്രപരിസരത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന പരിപാടികൾ ചെയർമാൻ അഡ്വ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഉഷ അർജുനൻ, ഉമേഷ് അണങ്കൂർ, മനോജ് കുമാർ, ജീവനക്കാരായ ശ്യാംഭവി, ജ്ഞാനലത, ഉമേഷ് മാരാർ, രമേശൻ എന്നിവർ പങ്കെടുത്തു.
കാസർകോട്: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. ഓഫിസ് പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് ജനറൽ മാനേജർ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ശ്രീമതി, രേഖ, അഡ്മിനിസ്ട്രേറ്റിവ് അസി. ആദിൽ മുഹമ്മദ്, അസി. ഡയറക്ടർ നിതിൻ എന്നിവരും ഓഫിസിലെ മുഴുവൻ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
കാസർകോട്: കൈകോർത്ത് പരിസ്ഥിതിയുടെ നല്ലപാഠങ്ങൾ പഠിച്ച് വിദ്യാർഥികൾ. പരിസ്ഥിതി ദിനത്തിൽ നെല്ലിക്കുന്ന് കടലോരം ശുചീകരിച്ചാണ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഫോർ ഗേൾസിലെ കുട്ടികൾ മാതൃക തീർത്തത്. സോഷ്യൽ സയൻസ് സയൻസ്, ഇക്കോ ജെ.ആർ.സി ക്ലബുകൾ സംയുക്തമായാണ് നെല്ലിക്കുന്ന് കടലോരം ശുചീകരിച്ചത്.
വാർഡ് കൗൺസിലർ കെ. അജിത് കുമാരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. രജനി, വീണ അരുൺ ഷെട്ടി, എം. ഉമ, പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം, എച്ച്.എം പി. സവിത, കോഓഡിനേറ്റർ സി.കെ. മദനൻ, എം. അബ്ദുറഹിമാൻ, എൻ. അനസൂയ, മറ്റ് അധ്യാപകർ, അനധ്യാപകർ എന്നിവർ നേതൃത്വം നൽകി.
കാസർകോട് ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജീര മുഖ്യാതിഥിയായി. കുറുമ്പ ഭഗവതി ക്ഷേത്രത്തിന് മുൻവശം മുതൽ പഴ സ്കൂൾ കെട്ടിടം വരെയുള്ള കടലോരത്തെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും ശേഖരിച്ച് നഗരസഭയുടെ എൻ.സി.എഫിൽ നിക്ഷേപിച്ചു. രാവിലെ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. അസംബ്ലിയിൽ പരിസ്ഥിതിദിന സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.