കാഞ്ഞങ്ങാട്: ജില്ല ആശുപത്രി കെട്ടിടത്തിനു മുകളിൽ രണ്ടാം നിലയിലെ സൺഷേഡിൽ അകപ്പെട്ട മൂന്നര വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പേ വാർഡിനോടു ചേർന്ന പ്രധാന കെട്ടിടത്തിനു മുകളിലെ രണ്ടാം നിലയിലെ ഒന്നരയടിയോളം മാത്രം വീതിയുള്ള സൺഷേഡിൽ കൂടി കിഴക്കുഭാഗത്തുനിന്നു പടിഞ്ഞാറു ഭാഗത്തേക്ക് പൊടുന്നനെയാണ് കുട്ടി ഓടിപ്പോയത്. ഒരു നിമിഷം പകച്ചുപോയ ബന്ധുക്കളും മറ്റും ആത്മധൈര്യം വീണ്ടെടുത്ത് എന്തു ചെയ്യണമെന്നറിയാതെ കുട്ടിയുടെ പിന്നാലെ നടന്നു.
ബന്ധുക്കളെ കണ്ട കുട്ടി കെട്ടിടത്തിെൻറ പടിഞ്ഞാറു ദിശയിൽനിന്നും തെക്കുഭാഗത്തേക്ക് ഓടി. പിന്നാലെയെത്തിയ യുവാക്കൾ കുട്ടിയെ പിടികൂടിയതോടെയാണ് എല്ലാവരുടെയും ശ്വാസം വീണ്ടെടുത്തത്. വാക്സിനേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ്, രാജേഷ് എന്നിവരും മറ്റു യുവാക്കളും സഹായത്തിനെത്തി. കുട്ടി താഴേക്ക് വീഴുകയാണെങ്കിൽ പിടിക്കാൻവേണ്ടി ജില്ല ആശുപത്രിയിലെ ജീവനക്കാരും നാട്ടുകാരും താഴെ നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.