പ്ര​വീ​ൺ കു​മാ​ർ

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; പ്രസിഡന്റിനെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ് പോര്

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​സ്ദു​ര്‍ഗ് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നെ ചൊ​ല്ലി കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പുപോ​ര്. സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റ് പി.​കെ. ഫൈ​സ​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ന്ന് എ ​വി​ഭാ​ഗ​ത്തി​ന്റെ ഡ​യ​റ​ക്ട​ർ​മാ​ർ ഇ​റ​ങ്ങിപ്പോ​യി.

പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റും ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റും ന​ല്‍കി​യ ശിപാ​ര്‍ശ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ട്ടി​മ​റി​ച്ചെ​ന്ന് ഐ ​വി​ഭാ​ഗം ആ​രോ​പി​ച്ചു. മു​സ്‌​ലിം​ലീ​ഗി​നെ കൂ​ട്ടു​പി​ടി​ച്ച് തീ​രു​മാ​നം അ​ട്ടി​മ​റി ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് ഭ​ര​ണ​സ​മി​തി അം​ഗ​മാ​യ മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ വി. ​ഗോ​പി അം​ഗ​ത്വം രാ​ജി​വെ​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10നാ​ണ് പ്ര​സി​ഡ​ന്റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗം വ​ര​ണാ​ധി​കാ​രി​യാ​യ കോ​ഓ​പ​റേ​റ്റി​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​ളി​ച്ചു ചേ​ര്‍ത്ത​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട്ടു​പേ​ര്‍ കോ​ണ്‍ഗ്ര​സി​ല്‍ നി​ന്നും അ​ഞ്ചു പേ​ര്‍ മു​സ്‌​ലിം​ലീ​ഗി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്ക് പു​തി​യ നേ​തൃ​ത്വം വേ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​ര്‍ ഡി.​സി.​സി​ പ്ര​സി​ഡ​ന്റി​ന് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍കി​യി​രു​ന്നു. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ തോ​യ​മ്മ​ലി​നെ മാ​റ്റി മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നും മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ വി. ​ഗോ​പി​യെ പ്ര​സി​ഡ​ന്റാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഐ ​വി​ഭാ​ഗ​ത്തി​ന്റെ ആ​വ​ശ്യം.

ഈ ​ആ​വ​ശ്യം നി​രാ​ക​രി​ച്ചാ​ണ് ഡി.​സി.​സി പ്ര​സി​ഡ​ന്റ് പ്ര​വീ​ണി​നെ വീ​ണ്ടും പ്ര​സി​ഡ​ന്റാ​ക്കാ​ൻ സ​മ്മ​തം ന​ൽ​കി​യ​തെ​ന്നാ​ണ് ഐ ​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്റി​നെ നി​ല​നി​ര്‍ത്ത​ണ​മെ​ന്ന ലീ​ഗ് നി​ല​പാ​ടി​നൊ​പ്പം ഡി.​സി.​സി പ്ര​സി​ഡ​ന്റും നി​ല​പാ​ടെ​ടു​ത്തു.

മു​ന്ന​ണി മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ച് കോ​ണ്‍ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട പ​ദ​വി​യി​ല്‍ ആ​രു വ​ര​ണ​മെ​ന്ന് ഘ​ട​ക​ക​ക്ഷി തീ​രു​മാ​നി​ക്കു​ന്ന​താ​യാണ് ആ​രോ​പണം. എ ​വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത് ഡി.​സി.​സി പ്ര​സി​ഡ​ന്റ് മ​ട​ങ്ങി​യ​തി​ന് ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​ഗോ​പി​യു​ടെ പേ​ര് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​വി. മോ​ഹ​ന​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യും പി. ​സ​രോ​ജ പി​ന്താ​ങ്ങു​ക​യും ചെ​യ്തു.

ഗോ​പി​ക്ക് നാ​ല് വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു. മു​സ്‌​ലിം​ലീ​ഗി​ന്റെ അ​ഞ്ച് വോ​ട്ടും കോ​ൺ​ഗ്രസി​ന്റെ നാ​ല് വോ​ട്ടും അ​ട​ക്കം 9 വോ​ട്ടു​ക​ള്‍ പ്ര​വീ​ണി​ന് ല​ഭി​ച്ചു. ഇ​തോ​ടെ​യാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ത്വം വി. ​ഗോ​പി രാ​ജി​വെ​ച്ച​ത്. മ​റ്റം​ഗ​ങ്ങ​ളും പാ​ര്‍ട്ടി​യു​ടെ മ​ണ്ഡ​ലം- ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രു​ള്‍പ്പെ​ടെ​യു​ള്ള ഭാ​രവാ​ഹി​ക​ളും രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റും ബ്ലോ​ക്ക് പ്ര​സി​ഡ​ന്റും ഐ ​വി​ഭാ​ഗ​ക്കാ​രാ​ണ്. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ഐ ​വി​ഭാ​ഗ​ക്കാ​ര​നാ​ണെ​ങ്കി​ലും പ്ര​വീ​ണി​നെ പ്ര​സി​ഡ​ന്റാ​യി തു​ട​രു​ന്ന​തി​ൽ അ​ദ്ദേ​ഹം വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി​ളി​ച്ചു ചേ​ർ​ത്ത ഡ​യ​റ​ക്ട​ർ​മാ​രു​മു​ൾ​പ്പെ​ട്ട യോ​ഗ​ത്തി​ൽ ര​ണ്ട​ര വ​ർ​ഷം വീ​ത​മെ​ന്ന ഫോ​ർ​മു​ല പി.​കെ. ഫൈ​സ​ൽ മു​ന്നോ​ട്ട് വെ​ച്ചെ​ങ്കി​ലും ആ​ദ്യ​ത്തെ ര​ണ്ട​ര വ​ർ​ഷം പ്ര​വീ​ണി​നെ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ ​വി​ഭാ​ഗം നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് എ ​വി​ഭാ​ഗം ഇ​റ​ങ്ങി പോ​യ​ത്. മു​സ്ലിം ലീ​ഗ് പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ എ ​വി​ഭാ​ഗം മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Hozdurg Cooperative Bank Election- Group war in Congress over the President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.