കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് തള്ളാൻ മാലിന്യവുമായെത്തിയ ടാങ്കർലോറി ഉൾപ്പെടെ മൂന്നുവാഹനങ്ങൾ പൊലീസ് പിടികൂടി. പാടി ബള്ളറടുക്കത്ത് ഹോട്ടൽ മാലിന്യവുമായെത്തിയ ടാങ്കർലോറി വിദ്യാനഗർ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി 11.30നാണ് പിടികൂടിയത്.
ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത പൊലീസ് ഏരിപ്പാടിയിലെ ബഷീർ അഹമ്മദിനെതിരെ (48) കേസെടുത്തു. ബള്ളറടുക്കയിൽ മാലിന്യവുമായെത്തിയ ബൊലേറോയും പിക്അപ്പും പൊലീസ് പിടികൂടി. മട്ടന്നൂർ സ്വദേശി സി.കെ. മുഹമ്മദ് ജസീറിനെതിരെ (24) കേസെടുത്തു. ഒരു ഡ്രൈവർ പൊലീസിനെ കണ്ട് മാലിന്യവാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഈ വാഹനത്തിലെ മാലിന്യം പൊലീസ് കുഴിച്ചുമൂടി. മറ്റൊരു സംഭവത്തിൽ മാലിന്യം തള്ളാൻ സൗകര്യം ചെയ്തുകൊടുത്ത ആൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ശംസുദ്ദീനെതിരെയാണ് കേസ്. ബള്ളറടുക്കയിലെ ഫാത്തിമയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് അറവുമാലിന്യമുൾപ്പെടെ നിക്ഷേപിക്കാൻ സൗകര്യംചെയ്തതിനാണ് സ്ഥലയുടമയുടെ മകനായ ഷംസുദ്ദീനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.