കാഞ്ഞങ്ങാട്: ഭിക്ഷക്കാരൻ കൈനീട്ടുമ്പോൾ ഇനി ചില്ലറയില്ലെന്ന് പറയാനാവില്ല. ഭിക്ഷാപാത്രത്തിലും ക്യൂ.ആർ.കോഡ് പതിച്ച് അവരും ഹൈടെക്കായിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരത്തിൽ ഭിക്ഷാടനം നടത്തുന്ന അംഗപരിമിതനാണ് ഭിക്ഷയെടുക്കാൻ ഹൈടെക് മാർഗം സ്വീകരിച്ചത്.
ഭിക്ഷാപാത്രത്തിൽ ക്യൂ.ആർ കോഡ് സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം. ബക്കറ്റിന്റെ പുറത്ത് ഒട്ടിച്ചുവെച്ചിട്ടുള്ള ക്യൂ.ആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ഫോൺവഴി യാചകന്റെ ബാങ്ക് അകൗണ്ടിലേക്ക് പണം നൽകാം. ‘ഭൂരിഭാഗം ആളുകളും ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴിയാണിപ്പോൾ ഡിജിറ്റൽ ഇടപാട് നടത്തുന്നത്.
നഗരത്തിലെത്തുന്നവരുടെ കൈവശം കറൻസിയും നാണയവും ഇല്ലാതായി. പണമുണ്ടെങ്കിൽ തന്നെ ചില്ലറയില്ലെന്ന് പറയുന്ന ശീലവും ഉണ്ട്. അതുകൊണ്ടാണ് ഈ രീതി ഉപയോഗിച്ചത്. അത് പരിഹരിക്കാനാണ് ഡിജിറ്റലായത് -അദ്ദേഹം പറഞ്ഞു. നഗരത്തെ നഗരസഭ ഭിക്ഷാടനമുക്ത നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാചകർക്ക് കുറവൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.