യുവതി അറിയാതെ വായ്പ; ധനകാര്യ സ്ഥാപന മാനേജർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ സാ​ക്ഷി​യാ​ക്കി മ​റ്റൊ​രാ​ൾ​ക്ക് ലോ​ൺ അ​നു​വ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ധ​ന​കാ​ര്യ​സ്ഥാ​പ​ന മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട്ട് ഇ​ന്ത്യ​ൻ കോ​ഓ​പ​റേ​റ്റിവ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി, മ​ഞ്ചേ​ശ്വ​രം കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി അ​ര​വി​ന്ദ കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഏ​ച്ചി​ക്കാ​നം പൂ​ടം​ങ്ക​ല്ല​ടു​ക്ക​ത്തെ സു​നി​ത​കു​മാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. 2018 മേയ് അ​ഞ്ചി​ന് സു​നി​ത​കു​മാ​രി​യെ ഒ​ന്നാം സാ​ക്ഷി​യാ​ക്കി അ​ര​വി​ന്ദ​കു​മാ​റി​ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ചി​രു​ന്നു. താ​ൻ അ​റി​യാ​തെയാണ് ഈ ​വാ​യ്പ ന​ട​പ​ടി​യി​ൽ സാ​ക്ഷി​യാ​ക്കി​യ​തെ​ന്നാ​ണ് സു​നി​ത​കു​മാ​രി​യു​ടെ പ​രാ​തി. ധ​ന​കാ​ര്യ​സ്ഥാ​പ​ന മാ​നേ​ജ​റു​ടെ അ​റി​വോ​ടു​കൂ​ടി വ​ഞ്ച​ന ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സു​നി​ത​കു​മാ​രി​ക്ക് ധ​ന​കാ​ര്യ സ്ഥാ​പ​നം നോ​ട്ടീ​സ് അ​യ​ക്കു​ക​യും സ്വ​ത്ത് ജ​പ്തി ചെ​യ്യു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Loan without knowledge of the woman- Case against two people including financial institution manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.