കാഞ്ഞങ്ങാട്: ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് 5000 മീറ്റർ മാസ്റ്റേഴ്സ് റണ്ണിൽ വെങ്കല മെഡൽ നേടി തെങ്ങുകയറ്റ തൊഴിലാളി. ചങ്ങാതിക്കൂട്ടം പെരിയ യൂനിറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രൻ പാക്കമാണ് വെങ്കല മെഡൽ നേടി അഭിമാനമായത്. ചങ്ങാതിക്കൂട്ടം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിന് സ്വീകരണം നൽകി.
ജില്ല പ്രസിഡന്റ് മണി ഹാരാർപ്പണം ചെയ്തു. ജില്ല സെക്രട്ടറി വിനു ബളാൽ പൊന്നാടയണിയിച്ചു. മോഹനൻ കളക്കര, ഗിരീഷ് കക്കാട്ട്, സന്തോഷ് ചിത്താരി, സതീശൻ കുറ്റിപ്പുറം, ഗിരീഷ് മല്ലം, രാജേഷ് പെരിയ, രമേശ് എം. ബളാൽ, ബിജു കുമ്പള, ശ്രീകുമാർ കുറ്റിക്കോൽ, സിനോ ജോസ് എന്നിവർ സംബന്ധിച്ചു.
പെരിയ, അജാനൂർ, ബേഡകം, കുറ്റിക്കോൽ, ബളാൽ, കോടോം ബേളൂർ എന്നീ യൂനിറ്റുകൾക്കുവേണ്ടി ഭാരവാഹികൾ പൊന്നാടയണിയിച്ചു. സ്വീകരണത്തിനുശേഷം തുറന്നജീപ്പിൽ ചങ്ങാതിക്കൂട്ടം അംഗങ്ങളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ പാക്കത്തുള്ള ചന്ദ്രന്റെ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.