ഡി.​സി.​സി നേ​തൃ​ത്വ​ത്തി​ൽ പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത് ലാ​ൽ-​കൃ​പേ​ഷ് സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന

ശരത്​ ലാലിനെയും കൃപേഷിനെയും അനുസ്മരിച്ച്​ നാട്​

കാ​ഞ്ഞ​ങ്ങാ​ട്: ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് മൂ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തി.

ധീ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ യോ​ഗം വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​കാ​ര​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ സി.​പി.​എം ത​യാ​റാ​വ​ണ​മെ​ന്നും മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പ​ട്ടു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്‌ പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​പി.​എ​മ്മി​ൻെ​റ മു​ഖ​മു​ദ്ര ത​ന്നെ അ​ക്ര​മ​മാ​ണെ​ന്നും ക​ല്യാ​ണ വീ​ടു​ക​ൾ​പോ​ലും കൊ​ല​ക്ക​ള​മാ​ക്കു​ന്ന ത​ര​ത്തി​ൽ നാ​ടി​ൻെ​റ ക്ര​മ സ​മാ​ധാ​നം ത​ക​ർ​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഹ​ക്കീം കു​ന്നി​ൽ, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​കൃ​ഷ്​​ണ​ൻ പെ​രി​യ, കെ. ​നീ​ല​ക​ണ്ഠ​ൻ, എം. ​അ​സി​നാ​ർ, കെ.​പി.​സി.​സി മെം​ബ​ർ​മാ​രാ​യ പി.​എ. അ​ഷ​റ​ഫ​ലി, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. ദേ​വ്, പി.​വി. സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, ടോ​മി പ്ലാ​ച്ചേ​നി, മാ​മു​നി വി​ജ​യ​ൻ, ക​രു​ൺ താ​പ്പ, എം.​സി. പ്ര​ഭാ​ക​ര​ൻ, കെ.​പി. പ്ര​കാ​ശ​ൻ, ഹ​രീ​ഷ് പി. ​നാ​യ​ർ, ജെ.​എ​സ്. സോ​മ​ശേ​ഖ​ര ഷേ​നി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ൻ​റ്‌ ബി.​പി. പ്ര​ദീ​പ് കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ്, സാ​ജി​ദ് മൗ​വ്വ​ൽ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​രാ​ജ​ൻ പെ​രി​യ, ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, മ​ടി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ല​ക്ഷ്മ​ണ പ്ര​ഭു, കെ. ​വാ​രി​ജാ​ക്ഷ​ൻ, കെ. ​ഖാ​ലി​ദ്, തോ​മ​സ് മാ​ത്യു, നേ​താ​ക്ക​ളാ​യ അ​ഡ്വ. എം.​കെ. ബാ​ബു​രാ​ജ്, ടി. ​രാ​മ​കൃ​ഷ്​​ണ​ൻ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്‌ സി.​കെ. അ​ര​വി​ന്ദ​ൻ, ശ​ര​ത്​​ലാ​ലി​ൻെ​റ പി​താ​വ്​ പി.​കെ. സ​ത്യ​നാ​രാ​യ​ണ​ൻ, കൃ​പേ​ഷി​ൻെ​റ പി​താ​വ് പി.​വി. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പുഷ്പാർച്ചന നടത്തി

ചെ​റു​വ​ത്തൂ​ർ: കോ​ൺ​ഗ്ര​സ് കു​ട്ട​മ​ത്ത് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഛായാ​ചി​ത്ര​ത്തി​നു​മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ജ​യ​ൻ പ​റ​മ്പ​ത്ത്, അ​ഡ്വ. ഗം​ഗാ​ധ​ര​ൻ കു​ട്ട​മ​ത്ത്, സ​ജീ​വ​ൻ കു​ട്ട​മ​ത്ത്, രാ​ജേ​ന്ദ്ര​ൻ പ​യ്യാ​ട​ക്ക​ത്ത്, ടി. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - natives commemmorated Sarath Lal and Kripesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.