കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലക്കേസിൽ സി.ബി.ഐ വിധിക്കെതിരെ ഫേസ് ബുക്കിലുൾപ്പെടെ പോസ്റ്റിട്ടെന്ന പരാതിയിൽ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, ഉദുമ സ്വദേശി അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 2019 ജൂലൈ 17ന് കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കേസിൽ എറണാകുളം സി.ബി.ഐ കോടതി കഴിഞ്ഞ മാസം 28ന് വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖിൽ വാട്സാപ്പിലൂടെയും മരിച്ചവരെക്കുറിച്ച് അപകീർത്തിയുണ്ടാക്കുന്ന പോസ്റ്റിട്ടെന്നാണ് കേസ്.
കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിന്റെ പിതാവ് പി.വി. കൃഷ്ണനും നൽകിയ പരാതിയിലാണ് കേസ്.
ഇരുവരും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി ബേക്കൽ പൊലീസ് ഹോസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും കോടതിയുടെ അനുമതിയോടു കൂടി ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.