കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം നടത്തി. അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിശ്വഹിന്ദു പരിഷത്ത് പ്രചാരണവും പരിണിത ഫലങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും പ്രമേയമാക്കിയ, വിഖ്യാത ചലച്ചിത്രകാരൻ ആനന്ദ് പട്വർധന്റെ ‘രാം കെ നാം’ ഡോക്യുമെന്ററി മികച്ച അന്വേഷണാത്മക ഡോക്യുമെന്ററിക്കുള്ള 1992ലെ ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സംഘ്പരിവാർ ഭീഷണിക്കെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രീയമുയർത്തി ‘രാം കെ നാം’ കേരളത്തിലുടനീളം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.