ചി​ത്താ​രി​യി​ൽ കൂ​ടുത​ക​ർ​ത്ത് തെ​രു​വുനാ​യ്ക്ക​ൾ കോ​ഴി​ക​ളെ

കൊ​ന്ന​നി​ല​യി​ൽ

നാടുനീളെ തെരുവുനായ്ക്കൾ; ഭീതിയിൽ നാട്ടുകാരും കുട്ടികളും

കാ​ഞ്ഞ​ങ്ങാ​ട്: നാ​ടു​നീ​ളെ തെ​രു​വു​നാ​യ്ക്ക​ൾ വി​ഹ​രി​ക്കു​ന്ന​തുമൂ​ലം ഭീ​തി​യി​ലാ​യി നാ​ട്ടു​കാ​രും കു​ട്ടി​ക​ളും. ഒ​രേ​സ​മ​യം നാ​ടി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കി​ടെ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

സൗ​ത്ത് ചി​ത്താ​രി​യി​ൽ ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട് ത​ക​ർ​ത്ത് 10 കോ​ഴി​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം കൊ​ന്ന​ത്. അ​സീ​സ് അ​ടു​ക്ക​ത്തി​ന്റെ വീ​ട്ടി​ലെ കോ​ഴി​ക​ളെ​യാ​ണ് കൊ​ന്ന​ത്. ചി​ത്താ​രി ഭാ​ഗ​ങ്ങ​ളി​ൽ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

കാ​ഞ്ഞ​ങ്ങാ​ട്ട് വീ​ണ്ടും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. പു​തി​യകോ​ട്ട നി​ത്യാ​ന​ന്ദ ആ​ശ്ര​മ പ​രി​സ​ര​ത്തുവ​ച്ച് ആ​റു പേ​രെ തെ​രു​വ് നാ​യ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു. ആ​ശ്ര​മം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത് . അ​ര​യി​യി​ൽ ആ​ടി​നെ ക​ടി​ച്ചു കൊ​ന്നു. മ​റ്റൊ​രാ​ടി​നെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​ർ​ത്തി​ക​യി​ലെ പി.​പി. ദാ​മോ​ദ​ര​െ​ന്റ ആ​ടി​നെ​യാ​ണ് കൊ​ന്ന​ത്. നാ​രാ​യ​ണി​യു​ടെ ആ​ടി​നെ​യാ​ണ് ക​ടി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് നാ​യ​ുടെ ക​ടി​യേ​റ്റ് ര​ണ്ട് പേ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല്ലൂ​ർ ത​ട​ത്തി​ലെ വി​നീ​ഷി(26)​നെ​യും നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യെ​യു​മാ​ണ് ആ​ശു​പ​ത്രി​യി​ലാക്കിയത്. വി​നീ​ഷി​നെ വ​ള​ർ​ത്തു നാ​യാ​ണ് ക​ടി​ച്ച​ത്. കൈ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ക​ള്ളാ​ർ, പ​ന​ത്ത​ടി, ബ​ളാ​ൽ, കോ​ടോം ബേ​ളൂ​ർ, പു​ല്ലൂ​ർ പെ​രി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​മ്പ​ല​ത്ത​റ, ഒ​ട​യം ഞ്ചാ​ൽ ,പ​ര​പ്പ, വെ​ള്ള​രി​ക്കു​ണ്ട്, ചു​ള്ളി​ക്ക​ര, കൊ​ട്ടോ​ടി ഭാ​ഗ​ങ്ങ​ളി​ളും ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

വെ​ള്ള​രി​ക്കു​ണ്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ർ​ഥി​നി​യെ തെ​രു​വു​നാ​യ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പെ​ൺ​കു​ട്ടിക്ക് വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ള്ളി​ക്ക​ട​വി​ൽ ചൊ​വ്വാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ളെ നാ​യ്ക്കൂ​ട്ടം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കു​ട്ടി​ക​ൾ ഭ​യ​ന്നു വി​റ​ച്ച് നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സ്കൂ​ൾ, മ​ദ്റസ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഏ​റെ ഭീ​തി​യി​ലാ​കു​ന്ന​ത്. അ​തി​രാ​വി​ലെ മ​ദ്റസ​യി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങു​ന്ന​ത്. രാ​വി​ലെ ഒ​ഴി​ഞ്ഞ റോ​ഡു​ക​ളി​ൽ വി​ഹ​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ പി​ഞ്ചു​കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താണ് നാ​യ്ക്ക​ൾ റോ​ഡ് കൈ​യട​ക്കാ​ൻ കാ​ര​ണ​ം. മാ​ലി​ന്യ​ങ്ങ​ൾ ഭ​ക്ഷി​ക്കു​ന്ന നാ​യ്ക്ക​ൾ ക​ട​ത്തി​ണ്ണ​യി​ൽ ത​ന്നെ​യാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഓ​ടി ആ​ക്ര​മി​ക്കു​ന്ന​തും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​തും വ​ർ​ധി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തെ​രു​വു​നാ​യ്ക്ക​ൾ അ​ക്ര​മാ​സ​ക്ത​മാ​യി വി​ഹ​രി​ക്കു​​മ്പോ​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു ന​ട​പ​ടി​ക്കും ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

Tags:    
News Summary - Stray dog menace-Locals and children are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.