കാഞ്ഞങ്ങാട്: വീട്ടുമുറ്റത്തെ ബൈക്കിന് തീവെച്ചതിനെ തുടർന്ന് വീടിന് തീപിടിച്ചു. ആക്രമിയെ തടയാൻ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റു. അമ്പലത്തറ പന്നിക്കൂറിലാണ് സംഭവം. പന്നിക്കൂറിലെ കൊട്ടാരത്തിൽ ജോയി ആന്റണിക്കാണ് (62) പൊള്ളലേറ്റത്. ജോയി ആന്റണിയുടെ ബൈക്കാണ് കത്തിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം.
പോർച്ചിൽ നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോൾ പൈപ്പ് ഊരിയാണ് തീവെച്ചത്. തീപടർന്ന് വീടിന്റെ ജനാല, വയറിങ് ഉൾപ്പെടെ കത്തി. തടയാൻ ശ്രമിക്കുമ്പോഴാണ് ഗൃഹനാഥന് സാരമായി പൊള്ളലേറ്റത്.
ഇദ്ദേഹത്തെ മൊബൈൽ ഫോൺ കൊണ്ടും ഭാര്യയെ ടോർച്ച് കൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപിച്ചു. സംഭവത്തിൽ അഭിൻ അബ്രഹാമിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ജോയ് ആന്റണിയെയും ഭാര്യ ജാൻസിയെയും (58) ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്കും കൈക്കും ഉൾപ്പെടെ പൊള്ളലുണ്ട്. ബൈക്ക് പൂർണമായും കത്തിച്ചാമ്പലായി. തീവെപ്പിൽ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. റബർ പാലിന്റെ പണം ആവശ്യപ്പെട്ട് കൊടുക്കാത്തതിലുള്ള വിരോധമാണ് തീവെപ്പിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.