തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ

കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം

ഹോസ്ദുർഗ് ഹൗസിങ്​ സൊസൈറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം

കാ​ഞ്ഞ​ങ്ങാ​ട്: ഞാ​യ​റാ​ഴ്ച ന​ട​ന്ന ഹോ​സ്ദു​ർ​ഗ് ഭ​വ​ന നി​ർ​മാ​ണ സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് പാ​ന​ൽ ക​ഷ്ടി​ച്ച് ക​ര​ക​യ​റി. ക​ടു​ത്ത മ​ത്സ​ര​മാ​ണ് യു.​ഡി എ​ഫ് ഒ​റ്റ​ക്ക് ഭ​രി​ക്കു​ന്ന ഭ​വ​ന നി​ർ​മാ​ണ സ​ഹ​ക​ര സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി കാ​ഴ്ച വെ​ച്ച​ത്.

രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കി​ട്ട് നാ​ല്​​വ​രെ സം​ഘ​ത്തി​ന് സ​മീ പ​ത്തെ യു.​ബി.​എം.​സി സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ബി.​ജെ.​പി യും ​യു.​ഡി.​എ​ഫും ത​മ്മി​ൽ നേ​ർ​ക്കു​നേ​രെ​യാ​യി​രു​ന്നു മ​ത്സ​രം. സി.​പി.​എ​മ്മി​ന് സം​ഘ​ത്തി​ൽ നൂ​റോ​ളം വോ​ട്ടു​ണ്ടെ​ങ്കി​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. 3229 വോ​ട്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നി​ൽ ഒ​ന്ന് വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. 1291 പേ​ർ വോ​ട്ട് ചെ​യ്തു.

ബി.​ജെ.​പി​യു​ടെ ഒ​രു സ്ഥാ​നാ​ർ​ഥി 579 വോ​ട്ട് വ​രെ നേ​ടി. 500ന് ​മു​ക​ളി​ൽ ബി.​ജെ.​പി​യു​ടെ ഒ​മ്പ​ത്​ സ്ഥാ​നാ​ർ​ഥി​ക​ളും വോ​ട്ട് നേ​ടി​യി​ട്ടു​ണ്ട്. പാ​ന​ൽ വോ​ട്ട് ബി.​ജെ.​പി​ക്ക് 434 വീ​ത​വും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് 508വീ​ത​വു​മാ​ണ് ല​ഭി​ച്ച​ത്. ബാ​ക്കി വോ​ട്ടു​ക​ൾ ക്രോ​സിങ്ങായാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പെ​ട്ടി​യി​ൽ വീ​ണ​ത്. ക​ഷ്ടി​ച്ച് 30 വോ​ട്ട് വ​രെ​യു​ള്ള ഭൂ​രി​പ​ക്ഷ​ത്തി​ന് മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്.

സൊ​സൈ​റ്റി​യി​ൽ ബി.​ജെ.​പി​ക്ക് 350ഓ​ളം വോ​ട്ടു​ക​ൾ മാ​ത്ര​മേ ഉ​ള്ളൂ എ​ന്നി​രി​ക്കെ​യാ​ണ് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ വ​ലി​യ വോ​ട്ട് നേ​ടി​യ​ത്. ബി.​ജെ.​പി ത​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രെ ഏറ​ക്കു​റെ ബൂ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും യു.​ഡി.​എ​ഫി​ന്‍റെ പ​കു​തി​യി​ലേ​റെ വോ​ട്ട​ർ​മാ​രും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ​ത്തു​കൊ​ല്ലം മു​മ്പ് വ​രെ കോ​ൺ​ഗ്ര​സും ലീ​ഗ് - ബി.​ജെ.​പി സ​ഖ്യ​മാ​ണ് സം​ഘം ഭ​രി​ച്ചി​രു​ന്ന​ത്. ഭ​വ​ന​നി​ർ​മാ​ണ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ബി.​ജെ.​പി​യെ ഒ​ഴി​വാ​ക്കി​യാ​ണ് യു.​ഡി.​എ​ഫ് പി​ന്നീ​ടു​ള്ള കാ​ലം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​മാ​ധ​വ​ൻ നാ​യ​രാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ൻ​റ്.

ഇ​ത്ത​വ​ണ മാ​ധ​വ​ൻ നാ​യ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ടി. ​അ​ബ്ദു​ൽ​ക​രീം, പി.​സി. ഇ​സ​ഹാ​ഖ്, പി.​വി. ത​മ്പാ​ൻ, എം. ​രാ​മ​കൃ​ഷ്ണ​ൻ, എ. ​ലീ​ല, സി. ​ശ്യാ​മ​ള, കെ.​വി. ഹേ​മ, വി. ​ഗോ​പാ​ല​ൻ, പി. ​സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് യു.​ഡി.​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്. എ​ൻ. അ​ശോ​ക് കു​മാ​ർ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, എം. ​ര​വീന്ദ്ര​ൻ, എ.​കെ. സു​രേ​ശ​ൻ, കെ. ​കാ​ർ​ത്യാ​യ​നി, എ. ​പൂ​ർ​ണി​മ, എ​ച്ച്.​ആ​ർ. സു​ക​ന്യ, കെ. ​ദി​ലീ​പ് കു​മാ​ർ, എം. ​ബ​ൽ​രാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ.

സം​ഘം പിടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി.​ജെ.​പി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് എം. ​ബ​ൽ​രാ​ജ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ എ​ൻ. അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​രെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും നേ​രി​യ വോ​ട്ട് വ്യത്യാ​സ​ത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കാ​ഞ്ഞ​ങ്ങാ​ട്ട് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

Tags:    
News Summary - UDF wins Hozdurg Housing Society election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.