നായ്ക്കൂട്ടം കടിച്ചുകൊന്ന പശു
കുമ്പള: മൊഗ്രാലിൽ തെരുവുനായ് ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി നിരവധി വളർത്തു മൃഗങ്ങളാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനകം വിവിധ പ്രദേശങ്ങളിലായി 15 ഓളം ആടുകളെയും പത്തോളം കോഴികളെയും അഞ്ചു പൂച്ചകളെയും ഒരു പശുവിയും നായ്ക്കൂട്ടം കടിച്ചു കൊന്നു.
വ്യാഴാഴ്ച വെളുപ്പിന് മൊഗ്രാൽ ടി.വി.എസ് റോഡിലെ മുഹമ്മദ് അഷറഫിന്റെ വീട്ടിലെ ഏക പശുവിനെയും നായ്ക്കൂട്ടം കൊന്നു. കഴിഞ്ഞവർഷവും മുഹമ്മദ് അഷ്റഫിന്റെ കൂട്ടിലടച്ച മൂന്ന് ആടുകളെ നായ്ക്കൂട്ടം ആക്രമിച്ചു കൊന്നിരുന്നു.
നായ് ശല്യം തുടരുന്ന സാഹചര്യത്തിൽ ഇനി വളർത്തുമൃഗങ്ങളെ പോറ്റാനാവിെല്ലെന്ന് വീട്ടമ്മമാർ പറയുന്നു. കൂട്ടിലടച്ചാൽ പോലും കൂട് പൊളിച്ച് നായ്ക്കൂക്കൂട്ടം ആക്രമിക്കുകയാണ്. പിന്നെയെന്ത് സംരക്ഷണത്തിലാണ് ഇവയെ വളർത്തേണ്ടതെന്ന് വീട്ടമ്മമാർ ചോദിക്കുന്നു. നായ് ശല്യം ഇത്രയും രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.