107 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ

കു​മ്പ​ള: പാ​ട​ല​ടു​ക്ക​യി​ൽ 107.46 ലി​റ്റ​ർ മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. സി.​എ​ച്ച്. വി​ശ്വ​നാ​ഥ​നെ​യാ​ണ് കു​മ്പ​ള എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​ഇ.​ഒ മാ​രാ​യ പ്ര​ജി​ത് കു​മാ​ർ, സി​ജു, ജി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് മ​ദ്യം ക​ട​ത്താ​ൻ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ഫി​യ ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​ഞ്ചേ​ശ്വ​രം, ഉ​പ്പ​ള, ബാ​യാ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗു​ണ്ടാ​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സും എ​ക്​​സൈ​സും ന​ട​ത്തിയ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടി​രു​ന്നു. ല​ഹ​രി മ​രു​ന്ന് വ്യാ​പാ​രം വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ കൈ​ക​ളി​ലെ​ത്തു​ന്ന​ത്. ആ​ഢം​ബ​ര ജീ​വി​ത​ത്തി​നും സം​ഘ​ത്തി​ലേ​ക്ക് അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​നു​മാ​ണ് ഗു​ണ്ട നേ​താ​ക്ക​ൾ പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - A man was arrested with 107 liters of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.