ആശുപത്രിയിലെ പീഡനശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കു​മ്പ​ള: കു​മ്പ​ള​യി​ല്‍ മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​ത്തു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. നീ​ര്‍ച്ചാ​ല്‍ പെ​ര്‍ഡാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ(53)​യാ​ണ് കു​മ്പ​ള സി.​ഐ അ​നൂ​പ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

മാ​താ​വ് മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ നേ​ര​ത്ത് പെ​ണ്‍കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി ലി​ഫ്റ്റ് കാ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​രു​ന്നു വാ​ങ്ങി ത​ന്നെ തി​ര​ഞ്ഞെ​ത്തി​യ മാ​താ​വി​നോ​ട് കു​ട്ടി സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Attempt to sexual assault in hospital- The middle-aged man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.