കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറിയപ്പോൾ

കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി; രണ്ടുപേർക്ക് പരിക്ക്

കുമ്പള: മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിൽ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മൊഗ്രാൽ ജങ്ഷനിലുള്ള ബദ്രിയ റസ്റ്റാറന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഫൈസൽ (35), സിദ്ദീഖ് (60) എന്നിവരെ നിസ്സാര പരിക്കുകളോടെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

Tags:    
News Summary - Car crashes into hotel; Two people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.