കുമ്പള: ബംബ്രാണയിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കുമ്പള പൊലീസ് കേസെടുത്തു. കിരൺ എന്നയാളുടെ പരാതിയില്‍ ഗുരുരാജിനും, മറ്റു മൂന്നു പേര്‍ക്കും നവീനിന്റെ പരാതിയില്‍ കിരണ്‍, കിരണിന്റെ സഹോദരന് രാജന് എന്നിവര്ക്കുമെതിരെയുമാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി ഏഴു മണിയോടെ ബംബ്രാണ അണ്ടിത്തടുക്കയിലുണ്ടായ കത്തിക്കുത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു. കോഴിയങ്കവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്തർക്കം ചോദ്യം ചെയ്യാനെത്തിയ അഞ്ചു പേര്‍ക്കും കിരണിനുമാണ് കുത്തേറ്റത്. ഞായറാഴ്ച പൊസോഡിഗുംപെയിലാണ് കോഴിയങ്കത്തെച്ചൊല്ലി വാക്തര്‍ക്കമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.