സംസ്കാരം അനുവദിക്കുന്നില്ലെന്ന് പരാതി

കുമ്പള: ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് അനുവദിക്കുന്നില്ലെന്ന് പരാതി. കുമ്പള പഞ്ചായത്തിന്റെ പക്ഷപാതപരമായ നടപടിയാണ് കാരണമെന്ന് കുമ്പള ആരിക്കാടി ഒഡിന ബാഗിലു രുദ്രഭൂമി സംരക്ഷണ സമിതി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

കാലങ്ങളായി സംസ്കാരം നടത്തിയിരുന്ന ശ്മശാനമാണിത്. പ്രദേശത്തെ ചിലർ നൽകിയ പരാതിയെത്തുടർന്നാണ് സംസ്കാരം മുടങ്ങിയതെന്ന് ഇവർ പറഞ്ഞു. അടുത്ത കാലത്ത് ശ്മശാനത്തിനടുത്ത് താമസം തുടങ്ങിയ ചില കുടുംബങ്ങളാണ് പരാതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് പട്ടികജാതി-വർഗ കമീഷനിൽ പരാതി നൽകിയിരുന്നു. 2020ൽ സ്ഥലം കുമ്പള പഞ്ചായത്തിന്റെ സ്വത്ത് രജിസ്റ്ററിൽ ചേർത്ത് ഹിന്ദുശ്മശാനമായി തന്നെ സംരക്ഷിക്കാൻ കമീഷൻ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ഇവർ പറഞ്ഞു.

ശ്മശാനം സംരക്ഷിക്കാനുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി അറിയിച്ചു. പട്ടികജാതി-വർഗ സംരക്ഷണ സമിതി ജില്ല പ്രസിഡൻറ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറി പദ്മനാഭ, സംരക്ഷണ സമിതിയംഗം കുമാരൻ, ജയറാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Complaint that Cremation of the dead body is not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.