കുമ്പള: എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സർവേ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. എല്ലാ ഭൂവുടമകളെയും കണ്ടെത്തി മുഴുവന്‍ ഭൂപ്രദേശവും റീസർവേ ചെയ്ത് പരാതിരഹിതമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ ആരംഭിച്ച മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ വില്ലേജില്‍ സർവേ അതിരടയാള നിയമപ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ ചെയ്ത ഭൂമിയുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എന്റെ ഭൂമി പോര്‍ട്ടലില്‍ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കാം. പരാതികള്‍ ഓണ്‍ലൈന്‍ ആയി നല്‍കാനും സൗകര്യമുണ്ട്. 30 ദിവസം ഇതിനായി അനുവദിക്കും. അതിനുശേഷം സർവേവിവരങ്ങൾ റവന്യൂ വിഭാഗത്തിന് കൈമാറും. തുടര്‍ന്ന് ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാവൂ. പരാതികള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കാം. ഫോൺ: 9446018746.
എന്റെ ഭൂമി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാനുള്ള വിലാസം htpp://entebhoomi.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.