കുമ്പളയിൽ നിന്ന് പിടികൂടിയ വെടിമരുന്നുകളുമായി പൊലീസ് സംഘം

കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി

കുമ്പള: വൻ വെടിമരുന്ന് ശേഖരം പിടികൂടി. കിദൂരിൽ നിന്നാണ് അഞ്ച് ക്വിൻറലിലധികം വരുന്ന വെടിമരുന്നുകൾ പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആരിക്കാടിയിലെ അബൂബക്കര്‍ സിദ്ദിഖ്​ (41) നെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് ശേഖരം പിടികൂടിയത്. 

കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കുമ്പള ഇന്‍സ്പെക്ടര്‍ പ്രമോദ്, എസ്.ഐ മനോജ്, ഹിതേഷ്, ഗോകുല, എസ്, സുഭാഷ് ചന്ദ്രന്‍ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - explosives was seized in Kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.