കുമ്പള: കുമ്പളയിലും പരിസരപ്രദേശങ്ങളിലും കവര്‍ച്ചകള്‍ പതിവാകുന്നു. ഏറ്റവും ഒടുവിലായി മൊഗ്രാൽ ചളിയങ്കോട് റഹ്മത്ത് നഗറിലെ മുനീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പൊലീസിന് കവർച്ച സംഘത്തെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ വ്യാപകമാണ്. പട്ടാപ്പകല്‍ പോലും കവര്‍ച്ച പെരുകുകയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമൊക്കെ തെളിവുകൾ ശേഖരിച്ചുവെങ്കിലും കള്ളന്മാര് ഇപ്പോഴും പുറത്താണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും മോഷ്ടാക്കളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കുമ്പള ടൗണില്‍ കഴിഞ്ഞ ആറുമാസത്തിനിടയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. ഒട്ടേറെ വീടുകളിലും ചെറുതും വലുതുമായ കവര്‍ച്ചകള്‍ നടന്നു. കവര്‍ച്ചകള്‍ പെരുകുന്നതില്‍ വ്യാപാരികളും വീട്ടുകാരും ഏറെ ആശങ്കയിലാണ്. വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും കവര്‍ച്ചകള്‍ സമാന രീതിയിലുള്ളതാണെന്നാണ് വിവരം.
കവര്‍ച്ചക്ക് പിന്നില്‍ ഒരേ സംഘമായിരിക്കാം എന്ന വിലയിരുത്തലുകളുമുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ കുമ്പളയിലും പരിസരപ്രദേശങ്ങളിലുംനടന്ന മുഴുവന്‍ കവര്‍ച്ചകളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി റിയാസ് കരീം, ട്രഷറര്‍ എച്ച്.എം. കരീം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.