ഹോട്ടൽ വ്യാപാരി കോഴിവ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ചു; തടയാൻ ചെന്ന ജീവനക്കാരനും വെട്ടേറ്റു

കുമ്പള; ഹോട്ടൽ വ്യാപാരി കോഴി വ്യാപാരിയെ കടയിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ചെന്ന ജീവനക്കാരനും വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിൽ ബദിയടുക്ക റോഡിൽ പെട്രോൾ പമ്പിന് സമീപത്തെ ഹോട്ടൽ വ്യാപാരിയും ശാന്തിപ്പള്ളത്ത് താമസക്കാരനുമായ ആരിഫിനെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കുമ്പള സർക്കാർ ആശുപത്രിക്ക് സമീപം മാട്ടംകുഴിയിൽ താമസിച്ചു വരുന്ന കോഴി വ്യാപാരി അൻവറി(39 )നാണ് തലക്കും കാലിനും വെട്ടേറ്റത്. അക്രമം തടയാൻ ശ്രമിച്ച കഞ്ചിക്കട്ടയിലെ ഇബ്രാഹിമി(45)ന്റെ കാലിന് വെട്ടേറ്റു.

ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ കുമ്പള മാർക്കറ്റ് റോഡിലാണ് സംഭവം. കോഴിക്കടയിലെത്തിയ ആരിഫിനോട് അൻവർ തർക്കിച്ച് സംസാരിക്കുകയും വാക്കു തർക്കത്തിനിടെ ഇരുവരും സംഘട്ടനത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെ മേശപ്പുറത്തുണ്ടായിരുന്ന കോഴി മുറിക്കുന്ന കത്തി കൊണ്ട് ആരിഫ് അൻവറിനെ തലങ്ങും വിലങ്ങും വെട്ടി. പ്രതി ആരിഫ് ഒളിവിലാണ്. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Hotelier slashes chicken trader and injures him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.