പ്രമീഷ്

വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം പിടികൂടി

കുമ്പള: സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം എക്സൈസ് പിടികൂടി. കുമ്പള റെയിൽവേ അടിപ്പാതക്കരികിൽ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കോയിപ്പാടി കടപ്പുറത്തെ എ.കെ. പ്രമീഷിനെതിരെ കേസെടുത്തു.

കെ.എൽ 14 എ.എ - 9522 നമ്പർ സ്കൂട്ടറിൽ എത്തിച്ച 5.22 ലിറ്റർ  കർണാടക നിർമിത മദ്യവും സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.  കുമ്പള റെയ്ഞ്ചിലെ ഇൻസ്പെക്ടർ അഖിൽ എ.യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ മദ്യം വിറ്റ വകയിൽ ഉണ്ടായിരുന്ന 2990 രൂപ കണ്ടെടുത്തു. മുമ്പ് ചില അബ്കാരി കേസുകളിൽ  പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രിവന്‍റിവ് ഓഫിസർ എ.വി. രാജീവൻ, സി.ഇ.ഒമാരായ പി.കെ. ബാബുരാജൻ, പ്രജിത്ത്കുമാർ കെ.വി, എ.കെ. നസിറുദ്ദീൻ, ശ്രീജീഷ് എം., അമിത് കെ., ഡബ്ല്യു.സി.ഇ.ഒ ബിജില എന്നിവർ ഉദ്യോഗസ്ഥ സംഘത്തിൽ ഉണ്ടായിരുന്നു. 

Tags:    
News Summary - illegal liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.