കുമ്പള: മുട്ടം ഗേറ്റിനടുത്ത് സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടം വരുത്തിയ വാഹനം പൊലീസ് കണ്ടെത്തി. വാഹനം ഓടിച്ച പച്ചിലമ്പാറ ബിസ്മില്ല മൻസിലിൽ മുഹമ്മദ് യൂസഫിനെ (30) അറസ്റ്റു ചെയ്തു. മാർച്ച് 19 പുലർച്ചയാണ് സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് കർണാടക സ്വദേശിയും മുട്ടം ഗേറ്റിനടുത്ത് താമസക്കാരനുമായ ആദം (68) മരിച്ചത്.
കുമ്പള ഇൻസ്പെക്ടർ അനിലിെൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ, സജിത്, സലീം രാജ്, ശ്രീകുമാർ എന്നിവരടങ്ങിയ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തിയത്. പുലർച്ച പോയ വാഹനമാണ് അപകടം വരുത്തിയത് എന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിൽ ഓമ്നി വാനാണ് ഇടിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു.
വാനിൽ ഉപ്പളയിലെ കടയിലേക്ക് ബീഫ് കൊണ്ടുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിനുശേഷം നിർത്താതെപോവുകയും പിന്നീട് വർക്േഷാപ്പിൽ വാഹനം റിപ്പയർ ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.