കുമ്പള: മൊഗ്രാലിലെ കാടിയംകുളം ജലസ്രോതസ്സ് ശുചീകരിച്ചു. കാടുകയറിയ കാടിയംകുളം പ്രദേശം സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഇഴജന്തുക്കളുടെ ശല്യം പരിസരത്തെ സ്കൂൾ- അംഗൻവാടി വിദ്യാർഥികൾക്ക് ഏറെ ഭീഷണിയായിരുന്നു. മാലിന്യം വലിച്ചെറിയുന്നതും ഇവിടെയായിരുന്നു. കുടിവെള്ള പദ്ധതിക്കായി നീക്കിവെച്ച പ്രദേശമാണ് കാടിയംകുളം. പ്രദേശത്തെ ദുരിതാവസ്ഥ പ്രദേശവാസികൾ വാർഡ് മെംബറുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ശുചീകരണം നടത്തിയത്. കാടിയംകുളം പ്രദേശം ചുറ്റുമതിൽകെട്ടി സംരക്ഷിക്കാൻ ജില്ല പഞ്ചായത്തിനെ സമീപിക്കുമെന്ന് വാർഡ് മെംബർ റിയാസ് അറിയിച്ചു. ജലാശയത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത്തരക്കാരിൽ നിന്ന് പഞ്ചായത്ത് പിഴ ഈടാക്കുമെന്നും റിയാസ് മൊഗ്രാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.