കുമ്പള: മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദാണ്(46) തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആറ് മണിയോടെ കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്ത് റഷീദിനെ കല്ലുകൊണ്ട് തലക്കടിയേറ്റ് നിലയില്‍ കണ്ടെത്തുകയായിരുന്നു.
റഷീദിന്റെ സുഹൃത്ത് കൂടിയായ ഹബീബ് എന്ന ബഹബി(32)യെ ആണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
2019ല്‍ മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലെ മൂന്നാം പ്രതിയാണ് സമൂസ റഷീദ്. റഷീദിന്റെ കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൃതദേഹം കാണപ്പെട്ടതിന് തലേദിവസം രാത്രി പ്രതിയും കൊല്ലപ്പെട്ട റഷീദും കുമ്പള കുണ്ടങ്കാരടുക്കയിൽ കോളജിന് സമീപത്ത് വന്നിരുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹബീബിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ലഹരിക്കടിമകളായ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിന് ഒടുവിൽ ഹബീബ് റഷീദിനെ തലക്ക് കരിങ്കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദവിവരങ്ങൾ അറിയുകയുള്ളൂവെന്നും വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.