കുമ്പള: 2022 നവംബർ 25 മുതൽ 27വരെ ആസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ-പസഫിക് റാലി ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ മൂസ ഷരീഫ്-ഗൗരവ് ഗിൽ സഖ്യം യോഗ്യതനേടി.
ചെന്നൈയിൽ സൗത്ത് ഇന്ത്യ കാർ റാലിയോടനുബന്ധിച്ച് നടന്ന ഏഷ്യാകപ്പ് ക്വാളിഫയിങ് റാലിയിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ സഖ്യം ഫൈനൽ റൗണ്ടിലേക്ക് അർഹത നേടിയത്. ടീം ജെ.കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു.വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫും ന്യൂഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും ക്വാളിഫയിങ് റൗണ്ടിൽ നേട്ടം കൊയ്തത്.
ഇതിനകം 300 റാലികളിൽ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസ ഷരീഫ് ഇതിന് മുമ്പും ഏഷ്യൻ -പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.