റെബലായി മത്സരിക്കുന്ന ശാഖ പ്രസിഡൻറിനെ ലീഗ് പുറത്താക്കി

കുമ്പള: സ്​ഥാനാർഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി സ്​ഥാനാർഥിക്കെതിരെ മത്സരിക്കാൻ പത്രിക നൽകിയ മുസ്​ലിം ലീഗ് ഉളുവാർ ശാഖ പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി അറബിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി മുസ്​ലിം ലീഗ് നേതൃത്വം അറിയിച്ചു.

പാർട്ടി വിരുദ്ധ പ്രവർത്തനം, മൂന്നുവർഷമായി പ്രസിഡൻറ്​ സ്ഥാനത്തുണ്ടെങ്കിലും ഉപകാരപ്രദമായ പ്രവർത്തനമില്ലായ്മ, അണികൾക്കിടയിൽ വിഭാഗീയത സൃഷ്​ടിക്കൽ, പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ മറ്റു മുന്നണികളുമായി രഹസ്യ ചർച്ച എന്നിവയാണ് ഇയാൾക്കെതിരെ പാർട്ടി ആരോപിക്കുന്ന കുറ്റങ്ങൾ.

അതിനിടെ താൻ കഴിഞ്ഞ 19ന്​ പാർട്ടി വിട്ടിരുന്നുവെന്നും തിങ്കളാഴ്ച രാവിലെ പാർട്ടി സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയിരുന്നുവെന്നും മുഹമ്മദ് കുഞ്ഞി പറഞ്ഞു. മുഹമ്മദ് കുഞ്ഞിയെ പുറത്താക്കിയത് ഉചിതമായ തീരുമാനമാണെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. യൂസുഫ് ഉളുവാർ ആണ് ഇവിടെ പാർട്ടി ഔദ്യോഗിക സ്​ഥാനാർഥി.

സി.പി.എം പിന്തുണയുള്ള പൗരമുന്നണി നിർത്തിയ സ്വതന്ത്ര സ്​ഥാനാർഥി പി.പി. ശരീഫാണ് യൂസുഫി​െൻറ എതിരാളി. ബി.ജെ.പിയും ഇവിടെ മത്സരരംഗത്തുണ്ട്. നിലവിൽ മത്സരരംഗത്തുള്ള ലീഗ്, പൗരമുന്നണി, ലീഗ് റെബൽ സ്​ഥാനാർഥികൾ ബന്ധുക്കളാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.