കുമ്പള: കുമ്പളയിൽ സി.പി.എം നേതാവിെൻറ വീട് ഒരു സംഘം മണ്ണുമാന്തി ഉപയോഗിച്ച് തകർത്തു. പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരെന്ന് ആരോപണം. പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് നേതാവും ഭാര്യയും മകനും ആശുപത്രിയിൽ. കർഷകസംഘം ജില്ല കമ്മിറ്റി അംഗവും സി.പി.എം അംഗവുമായ ബംബ്രാണയിലെ കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീടാണ് തകർത്തത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഒരു സംഘം വീട് തകർത്തതായി ചൂണ്ടിക്കാട്ടി ഇദ്ദേഹം കുമ്പള പൊലീസിൽ പരാതി നൽകി. പരിക്കേറ്റ അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തായത് എസ്.ഡി.പി.െഎയുടെ ഭീകര മുഖം –സി.പി.എം
കുമ്പള: സി.പി.എം നേതാവ് കെ.കെ. അബ്ദുല്ല കുഞ്ഞിയുടെ വീട് തകർത്തതിലൂടെ എസ്.ഡി.പി.ഐയുടെ ഭീകര മുഖമാണ് പുറത്തായതെന്ന് സി.പി.എം. സംഭവത്തിൽ പ്രതിഷേധിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ഇസ്ലാം മതവിശ്വാസികൾ വ്രതശുദ്ധിയിലിരിക്കുന്ന സമയത്ത് തന്നെ വീട് തകർക്കുകയും അബ്ദുല്ല കുഞ്ഞിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറിനും അക്രമികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിെൻറ മൂടുപടമണിഞ്ഞ ക്വട്ടേഷൻ സംഘത്തെ ജനം ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സി.പി.എം കള്ള പ്രചാരണം നടത്തുന്നു –എസ്.ഡി.പി.െഎ
കുമ്പള: സി.പി.എം പ്രാദേശിക നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി സ്ഥലം ഉടമ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ചെന്നപ്പോൾ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസമാണ് കുമ്പള ബംബ്രാണയിൽ നടന്നതെന്ന് എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇത് മറച്ചുവെക്കാനാണ് എസ്.ഡി.പി.ഐയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും ഇതിന് പാർട്ടിയുമായി ബന്ധമില്ലെന്നും പഞ്ചായത്ത് സെക്രട്ടറി നൗഷാദ് കുമ്പള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.