കുമ്പള: മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായി സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിെൻറ ഫീസ് ഇനത്തിൽ
3,11, 527 രൂപ അടക്കുന്നതിൽ കാലതാമസം വരുത്തിയതിന് സ്കൂളിന് നോട്ടീസ്. സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നുകാണിച്ച് കുമ്പള വൈദ്യുതി വകുപ്പ് ഓഫിസ് അധികൃതർ ഹെഡ്മാസ്റ്റർക്ക് നോട്ടീസ് നൽകി.
ജനുവരി 29നുമുമ്പ് തുക അടച്ചിരിക്കണമെന്നും ഇല്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. ജില്ല പഞ്ചായത്തിനാണ് സ്കൂളിെൻറ ചുമതല. 2021 ആഗസ്റ്റിലാണ് പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയത്. ഇതിനായി പുതിയ ട്രാൻസ്ഫോർമറും സ്ഥാപിച്ചു. കോവിഡ് രോഗികളെ താമസിപ്പിക്കാൻവേണ്ടി തിടുക്കത്തിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.