കുമ്പള: പുഴയിൽ ചൂണ്ടയിടാൻ പോയയാൾ വെള്ളത്തിൽ വീണ് മരിച്ചു. കുമ്പള റെയിൽവേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മൊഗ്രാൽ റെയിൽ പാലത്തിൽ നിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കാൻ വേണ്ടി കയർ ഉപയോഗിച്ചു താഴോട്ട് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
മൃതദേഹം പിന്നീട് പുഴയിലെ ചെളിയിൽ ആഴ്ന്ന നിലയിൽ കണ്ടെത്തി. വലിയൊരു സുഹൃദ് വലയത്തിനുടമയായ മൊയ്തുവിന്റെ ആകസ്മിക നിര്യാണവാർത്ത നാടിനെ ദു:ഖത്തിലാഴ്ത്തി. ഭാര്യ:നൂർജഹാൻ. മക്കൾ: അൻഷാബ്, ഷാനിബ്, ഷബീബ്, സഹോദരി: ജമീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.