കുമ്പള: കാസര്‍കോട് - തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ കാസർകോട് ജില്ലയിലെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടു വർഷത്തിനകം പൂർത്തിയാകും. ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ദേശീയപാതക്കുവേണ്ടി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന് 5600 കോടി രൂപ മാറ്റിവെച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡ്സ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ യു.പി. ജയശ്രീ സ്വാഗതവും മഞ്ചേശ്വരം പൊതുമരാമത്ത് റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ വി.വി. മണിപ്രസാദ് നന്ദിയും പറഞ്ഞു.
പെരിയ: നവീകരിച്ച പെരിയ - ഒടയംചാല്‍ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 10.77 ലക്ഷം രൂപ ചെലവില്‍ പെരിയ മുതല്‍ കല്യോട്ട് വരെയുള്ള എട്ടു കിലോമീറ്റര്‍ ഭാഗമാണ് പ്രവൃത്തിയുടെ ഭാഗമായി നവീകരിച്ചത്. 5.50 മീറ്റര്‍ വീതിയും മെക്കാഡം, കോണ്‍ക്രീറ്റ് എന്നീ ടാറിങ് ലെയറുകളും റോഡിന്റെ വശങ്ങളില് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഐറിഷ് ഡ്രെയിനും സംരക്ഷണ ഭിത്തികളും പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് റോഡ് മാർക്കിങ്ങുകള്‍ സുരക്ഷാ ട്രാഫിക് ബോര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. മുഖ്യാതിഥിയായി. എൻജിനീയര്‍ യു.പി. ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എൻജിനീയര്‍ ഇ.ജി. വിശ്വപ്രകാശ് സ്വാഗതവും പൊതുമരാമത്ത് നിരത്തുവിഭാഗം എക്സി. എൻജിനീയര്‍ കെ. രാജീവന് നന്ദിയും പറഞ്ഞു.
നീലേശ്വരം: നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 13.92 കോടി ചെലവഴിച്ച് നിർമിക്കുന്ന നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറം-കടിഞ്ഞിമൂല മാട്ടുമ്മൽ റോഡ് പാലത്തിെന്റ നിർമാണ പ്രവൃത്തി മന്ത്രി പി.എ . മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സി.എൻജിനീയർ കെ.എം. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയർ പി.കെ. രമ സ്വാഗതവും അസി.എക്സി.എൻജിനീയർ സി.ഐ. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂർ: നിയോജക മണ്ഡലത്തിലെ രാമഞ്ചിറ പാലത്തിന്റെ നിർമാണ പ്രവൃത്തി പൊതു മരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എന്നിവർ സംസാരിച്ചു. കെ.ആർ.എഫ്.ബി ടീം ലീഡർ എസ്. ദീപു സ്വാഗതവും അസി. എക്സി. എൻജിനീയർ എം. സജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.