കുമ്പള: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വിദ്യാർഥിക്ക് താഴെ വീണ് ഗുരുതര പരിക്ക്. ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദു റഹ്മാന്റെ മകൻ സി.എം. അലി അക്ബറിനാണ് (19) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടിന് കുമ്പള റെയിൽവേ സ്റ്റേഷനിലാണ് അപകടം.
കാഞ്ഞങ്ങാട്ട് സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് വിദ്യാർഥിയാണ്. ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ കുടുങ്ങിയത് കണ്ട മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റി. നടുവിനും വയറിനും കൈകാലുകൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. അപകടനില തരണം ചെയ്തിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.