മഞ്ചേശ്വരം: ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെൻററിൻെറ ഉടമസ്ഥതയിലെ ആംബുലൻസ് തീവെച്ച് നശിപ്പിച്ചു. തീവെച്ചവരുടെ ദൃശ്യം സമീപത്തെ സി.സി.ടി.വിയില്‍ കുടുങ്ങി.
ഞായറാഴ്ച്ച രണ്ടോടെയാണ് സംഭവം. ആംബുലന്‍സ് പൂര്‍ണമായും കത്തി നശിച്ചു. ആംബുലന്‍സിന് സമീപം നിർത്തിയിട്ട കാറിലേക്കും ബൈക്കിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്.
രണ്ടു പേര്‍ ആംബുലന്‍സിന് അടുത്തു വന്ന് നില്‍ക്കുന്നതും ആംബുലന്‍സ് കത്തിയയുടനെ മുനീറുല്‍ ഇസ്ലാം മദ്രസ ഗ്രൗണ്ടിലൂടെ ഓടുന്നതും സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.