മഞ്ചേശ്വരം: നിർമാണം നടക്കുന്ന വീടിെൻറ ടെറസിൽ കളിക്കുകയായിരുന്ന എട്ടു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. വോർക്കാടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് അരിബയലിലെ മോർത്തണ രാജ് നിവാസിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ സദാശിവ ഷെട്ടി-യശോദ ദമ്പതികളുടെ മകനും തലക്കള എൽ.പി സ്കൂൾ വിദ്യാർഥിയുമായ മോക്ഷിത് രാജ് ഷെട്ടിയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വീടിനുസമീപത്ത് നിർമാണം നടക്കുന്ന വീടിെൻറ മുകളിൽ കയറിയ കുട്ടി സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ പിടിച്ചതാണെന്നു കരുതുന്നു. വൈകീട്ട് അഞ്ചുമണിയോടെ കളിക്കാൻ പോയ കുട്ടി തിരിച്ചുവരാത്തതിനെത്തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ വീടിെൻറ ടെറസിൽ ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ: മൻവിത് രാജ് ഷെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.