മഞ്ചേശ്വരം: സ്വര്‍ണ വ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടു പോവുകയും 14.5 ലക്ഷം രൂപ കവരുകയും ചെയ്ത കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു കോട്ടെക്കാറിലെ മുഹമ്മദ് അഷ്റഫ് എന്ന മമ്മ(42) യെയാണ് മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫിസര്‍ എ. സന്തോഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് പുലര്‍ച്ചെ ആറ് മണിയോടെ സ്വര്‍ണ വ്യാപാരികളായ മഹാരാഷ്ട്രയിലെ അവിനാശും സുഹൃത്തും പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാറില്‍ കാസര്‍കോട്ടേക്ക് വരുന്നതിനിടെയാണ് കവര്‍ച്ചക്ക് ഇരയായത്. തലപ്പാടി ടോള്‍ ബൂത്തിന് സമീപം വെച്ച് കാറില്‍ പിന്തുടര്ന്നെത്തിയ മുഖംമൂടി ധരിച്ച പത്തംഗ സംഘം മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന് സമീപം വെച്ച് ഇവരുടെ കാര്‍ തടയുകയും തട്ടിക്കൊണ്ടുപോയി പണമടങ്ങിയ കാര്‍ തട്ടിയെടുക്കുകയുമായിരുന്നു.
പിന്നീട് അന്ന് വൈകിട്ടോടെ ഇരുവരെയും മഞ്ചേശ്വരം ചൗക്കില്‍ ഇറക്കിവിടുകയും കാര്‍ തലപ്പാടി പെട്രോള്‍ പമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.