ഇസ്മായിൽ

മര വ്യാപാരിയുടെ കൊല: നാലാം പ്രതിയും അറസ്​റ്റിൽ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മര വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസി​െൻറ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന നാലാം പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്​റ്റ് ചെയ്തു. കേസിലെ നാലാം പ്രതി കര്‍ണാടക ജെപ്പു നഗറിലെ ഇസ്മായിലിനെയാണ് (36) മഞ്ചേശ്വരം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്​റ്റ് ചെയ്തത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.

2020 ജനുവരി 19നാണ് തലപ്പാടി സ്വദേശിയും കിദമ്പാടിയില്‍ താമസക്കാരനുമായ മര വ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയത്. ഭാര്യ ആയിഷയുടെ സഹായത്തോടെ മൂന്ന് പ്രതികള്‍ ചേര്‍ന്ന് വീട്ടില്‍വെച്ച് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫയുമായുള്ള അവിഹിത ബന്ധം പുറത്തായതോടെ ഇസ്മായില്‍, ഹനീഫ വീട്ടില്‍ വരുന്നത് എതിര്‍ക്കുകയും ഇതേച്ചൊല്ലി അടികൂടുകയും ചെയ്തിരുന്നു. പുലര്‍ച്ച 12 മണിയോടെ ഇസ്മായില്‍ വീട്ടില്‍ ഉറങ്ങുന്ന നേരത്തെത്തിയ സംഘത്തിന് ആയിഷ വാതില്‍ തുറന്നുകൊടുക്കുകയും പിന്നീട് കൊല നടത്തുകയും ചെയ്തുവെന്നാണ് കേസ്. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചുവെന്നാണ് ആയിഷ ആദ്യം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. മൃതദേഹം കുളിപ്പിക്കുന്നതിനിടെ, കഴുത്തില്‍ മുറുകിയ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്.

പിന്നീട് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസി​െൻറ സാന്നിധ്യത്തില്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പോസ്​റ്റുമോര്‍ട്ടം നടത്തുകയും കൊലയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി ആയിഷയെയും ഹനീഫയെയും അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കേസിൽ മൂന്നുപ്രതികൾ നേരത്തെ അറസ്​റ്റിലായിരുന്നു.




Tags:    
News Summary - arrest in murder of timber trader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.