ആദം, നൗഷാദ് 

ലീഗ് നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ അറസ്​റ്റിൽ

മഞ്ചേശ്വരം: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ (45) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ അറസ്​റ്റിൽ. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആദം (23), ഉപ്പള നയാബസാര്‍ അമ്ബാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് (23) എന്നിവരാണ് പിടിയിലായത്.

കുമ്പള സി.ഐ പ്രമോദും എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കുടുങ്ങിയത് സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ്. ജില്ല പൊലീസ് ചീഫ് ഡി. ശില്‍പക്ക്​ അക്രമത്തിനിരയായ മുസ്തഫ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ പരാതി നല്‍കിയതിനാല്‍ അന്വേഷണ സംഘത്തെ മാറ്റി ഒരാഴ്ചയ്ക്കുള്ളിലാണ് കേസിന് തുമ്പായതും പ്രതികള്‍ കുടുങ്ങിയതും.

ഇതില്‍ ആദം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് അന്വേഷണ ഉദ്യോഗസ്​ഥനായ കുമ്പള സി.ഐ പ്രമോദ് പറഞ്ഞു.കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് വിവരം. മഞ്ചേശ്വരം പൊലീസ് നടത്തിവന്ന അന്വേഷണം ഒരാഴ്ച മുമ്പണ് കുമ്പള സി.ഐക്ക് ജില്ല പൊലീസ് ചീഫ് കൈമാറിയത്.33ഓളം വെട്ടേറ്റ മുസ്തഫയെ രണ്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

കാലിനും കൈക്കും രഹസ്യഭാഗത്തുമടക്കം 33 വെട്ടുകള്‍ വെട്ടിയത് കൊല്ലാതെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നാണ് വ്യക്​തമായത്.

Tags:    
News Summary - Attempt to assassinate League leader: Two members of the Quotations team arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.