മഞ്ചേശ്വരം: പിഗ്മി ചിട്ടിയിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂനിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ രംഗത്ത്. വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചന സത്യഗ്രഹം നടത്തി. വിവാഹം, വീട്, ചികിത്സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി വ്യാപാരികൾ നിക്ഷേപിച്ച വൻ തുകകളാണ് നേതാക്കൾ അപഹരിച്ചത്.
നിക്ഷേപ തുക കിട്ടാൻ വ്യാപാരികൾ ഓഫിസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. പണം ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ, ജില്ല പ്രസിഡൻറ് അഹ്മദ് ശരീഫ് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ക്രമക്കേട് നടത്തിയ നേതാക്കൾക്കെതിരെ പണം തിരിച്ചുകിട്ടുന്നതുവരെ സമരം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.സത്യഗ്രഹം മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റിസാന സാബിർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ അബു തമാം അധ്യക്ഷത വഹിച്ചു.
കെ.എഫ്. ഇഖ്ബാൽ, മെഹ്മൂദ് കൈകമ്പ, മഹാരാജ, അസാഫ്, മുൻ പഞ്ചായത്ത് മെംബർമാരായ മുഹമ്മദ് ഉപ്പള ഗേറ്റ്, സുജാത ഷെട്ടി, രഹന മെഹ്മൂദ്, ഹമീദ് സിറ്റി ബസാർ, ഡോക്ടർ ശ്രീജിത്ത്, സമദ്, ഐഡിയൽ ബഷീർ, അബ്ദുൽ റഹ്മാൻ പത്വാടി, സകരിയ സൽമാൻ, അഷ്‌റഫ് ഫ്രൂട്ട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി. ശരീഫ് സ്വാഗതവും സമദ് ബേബി ഷോപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.