പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണവും 1.36 ലക്ഷവും കവര്‍ന്നു

മഞ്ചേശ്വരം: ഉപ്പളയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്ന് എട്ടു പവൻ സ്വർണാഭരണവും 1.36 ലക്ഷം രൂപയും കവർന്നു. ഉപ്പള ഫിർദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമും കുടുംബവും വർഷങ്ങളായി മുംബൈയിലാണ് താമസം. ഇടക്കിടെ നാട്ടിൽ വരാറുള്ള ഇവർ ജനുവരിയിലാണ് അവസാനമായി ഇവിടെ വന്നത്. വീടിന്റെ രണ്ടാം നിലയിലെ വാതിൽ തുറന്ന നിലയിൽ കണ്ട ബന്ധുക്കൾ മഞ്ചേശ്വരം പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം നടന്നതായും കണ്ടെത്തുകയായിരുന്നു. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണവും പണവുമാണ് കവർന്നത്. ബന്ധുക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - gold and money looted from the locked house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.