ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി ജനകീയവേദി നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം പത്ത് ദിവസം പിന്നിട്ടു. നിരവധി രാഷ്ട്രീയ സംഘടനകളും ക്ലബുകളും ഐക്യദാർഢ്യവുമായി സമരപ്പന്തൽ സന്ദർശിച്ചു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ കെട്ടിടങ്ങൾ നിർമിക്കുക, ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയവേദി ആശുപത്രി കവാടത്തിന് മുന്നിൽ സമരം നടത്തുന്നത്. പേരിലും ബോർഡിലും മാത്രമൊതുങ്ങുന്ന താലൂക്ക് ആശുപത്രിയാണ് മഞ്ചേശ്വരം താലൂക്ക് ആശുപത്രി. അസൗകര്യങ്ങളാൽ ആശുപത്രി വീർപ്പുമുട്ടുകയാണ്. മാറിമാറിവരുന്ന സർക്കാറുകൾ ഈ ആശുപത്രിയോട് നിരന്തരം അവഗണന കാണിക്കുകയാണെന്നും മംഗൽപാടി ജനകീയ വേദി പറയുന്നു.
ചടങ്ങിൽ റൈഷാദ് ഉപ്പള അധ്യക്ഷത വഹിച്ചു. എസ്.എം. തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഡോ. മജീദ്, അഡ്വ. കരീം പുണെ, ഗോൾഡൻ റഹ്മാൻ, അഹ്മദ് സുഹൈൽ, മഹമൂദ് കൈകമ്പ, ഹനീഫ്, ഹമീദ് അഭായാസ് എന്നിവർ സംസാരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ കർണാടക അതിരുകൾ അടച്ചപ്പോൾ 20 വിലപ്പെട്ട ജീവനുകൾ നഷ്ടമാവാനുള്ള കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മരണമടഞ്ഞവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടും മംഗൽപാടി ജനകീയവേദി സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി സമർപ്പിച്ചു. സിദ്ദീഖ് കൈകമ്പ സ്വാഗതവും ഒ.എം.റഷീദ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.