അഞ്ച് വർഷം മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പായ വികസനത്തെകുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ വാങ്ങുന്നതിന് 16.20 ലക്ഷം രൂപ അനുവദിച്ചെന്ന് ഖമറുദ്ദീൻ എം.എൽ.എ പറഞ്ഞു. സ്വന്തം കെട്ടിടമുണ്ടായിട്ടും മഞ്ചേശ്വരം താലൂക്ക് ഓഫിസ് ഇപ്പോഴും വാടക നൽകിയാണ് പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
എം.സി. കമറുദ്ദീൻ എം.എൽ.എ
- മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ വാങ്ങുന്നതിന് 16.20 ലക്ഷം രൂപ അനുവദിച്ചു.
- മണ്ഡലത്തിലെ വൃക്കരോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മണ്ഡലത്തിലെ മുഴുവൻ രോഗികൾക്കും തുച്ഛമായ ചെലവിൽ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി മഞ്ചേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിനായുള്ള ബിൽഡിങ് പണിയുന്നതിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 44 ലക്ഷം രൂപ അനുവദിച്ചു.
- മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിെൻറയും സ്വകാര്യ വ്യക്തിയുടെയും സഹകരണത്തോടെ ആരംഭിച്ച ഡയാലിസിസ് യൂനിറ്റിലേക്ക് വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം നിർമിക്കാൻ എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചു.
- - ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് മണ്ഡലത്തിലെ ഓരോ വാർഡുകളിലെയും ഒരു പൊതുകേന്ദ്രം തിരഞ്ഞെടുത്ത് ടെലിവിഷനും ആറു മാസത്തെ ഡി.ടി.എച്ച് കണക്ഷനും സ്ഥാപിക്കുന്നതിനായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയോളം വകയിരുത്തി. 149 കേന്ദ്രങ്ങളിലാണ് ഇത് സ്ഥാപിച്ചത്.
- 85 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഫണ്ടനുവദിച്ചു.
- കിഫ്ബിയിൽനിന്ന് മഞ്ചേശ്വരം, ഹൊസങ്കടി എന്നീ രണ്ട് റെയിൽവേ ഓവർ ബ്രിഡ്ജിന് 81കോടി രൂപയുടെ ഫണ്ട് കൊണ്ടുവന്നു.
- മണ്ഡലത്തിലൂടെയുള്ള മലയോര ഹൈേവയുടെ നിർമാണ പ്രവർത്തനങ്ങൾ ചേവാർ വരെ പൂർത്തീകരിച്ചു, ചെവാർ മുതലുള്ള അടുത്ത റീച്ചിെൻറ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
- മലയോര ഹൈേവയെ ബന്ധിപ്പിക്കുന്ന ഹൊസങ്കടി-മോർത്തന റോഡ് പുനർനിർമാണത്തിന് രണ്ടുകോടി രൂപയുടെ ഭരണാനുമതിയായി
- മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിലെ ശോച്യാവസ്ഥക്കു പരിഹാരമായി കിഫ്ബിയിൽനിന്ന് 14 കോടി രൂപ അനുവദിച്ചു.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഗ്രാമീണ റോഡ് നവീകരണങ്ങൾക്കായി മഞ്ചേശ്വരത്തിന് 55 ലക്ഷത്തോളം അനുവദിച്ചുകിട്ടി.
ഹരിശ്ചന്ദ്ര മഞ്ചേശ്വരം, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം
- 2013ൽ മഞ്ചേശ്വരം താലൂക്ക് നിലവിൽവന്ന് നാളിതുവരെ അതിന് സ്ഥായിയായ ഒരു കെട്ടിടം പണിതിട്ടില്ല.
- മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് ദേശീയ പാതയോടു ചേർന്ന് സൗകര്യപ്രദമായ ഒമ്പത് ഏക്കർ സ്ഥലം ഇരിക്കെ വലിയ വാടക നൽകി ഒരു സ്വകാര്യ കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്നത്.
- 24 മണിക്കൂറും പ്രവർത്തിച്ചിരുന്നതും കിടത്തിച്ചികിത്സക്ക് 32 ബെഡുകൾ ഉള്ളതുമായ മഞ്ചേശ്വരം ഗവ. ഡിസ്പൻസറിയെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടുണ്ട്.
- എന്നാൽ, നിലവിൽ ഇതിെൻറ പ്രവർത്തനം ഉച്ചക്ക് രണ്ടോടെ തീരുന്നു. 1995-2000 കാലഘട്ടങ്ങളിൽ ഇവിടെ 22 തസ്തികകൾ ഉണ്ടായിരുന്നത് ഇപ്പോൾ പത്തിൽ താഴെ മാത്രമാണ്.
- കോവിഡ്കാലത്ത് ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സ്ഥലം എം.എൽ.എയെ മണ്ഡലത്തിൽ കണ്ടിട്ടേയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.