മഞ്ചേശ്വരം: മതിയായ രേഖകളില്ലാതെ കടത്തുന്നു എന്നാരോപിച്ചു ചെങ്കല്ല് ലോറികൾ പിടികൂടിയതിെൻറ മറവിൽ പൊതുജനങ്ങൾക്ക് ഇരുട്ടടിയായി വിലവർധന.
രേഖകളില്ലാതെ കടത്തുന്ന ചെങ്കല്ല് ലോറികൾ ഒരുമാസം മുമ്പ് മുതലാണ് പിടികൂടാൻ കലക്ടർ ഉത്തരവിട്ടത്. തുടർന്ന് നിരവധി ലോറികളാണ് പിടികൂടിയത്. റവന്യു, ജിയോളജി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡിൽ നൂറോളം ലോറികൾ പിടിച്ചെടുത്തു.
റെയ്ഡ് വ്യാപകമായതിനെ തുടർന്ന് തൊഴിലാളികളും ലോറി ഉടമകളും നടത്തിയ സമരത്തെ തുടർന്ന് പരിശോധനകൾ നിർത്താൻ അധികൃതർ നിർബന്ധിതരായി.
എന്നാൽ, റെയ്ഡിെൻറ മറവിൽ ചെങ്കല്ലിന് വൻ വിലവർധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് മേഖലകളിൽ 18 രൂപക്ക് പൊതുജനങ്ങൾക്ക് ലഭിച്ചിരുന്ന ചെങ്കല്ലിന് ഇപ്പോൾ 22 രൂപയാണ്. രണ്ടാഴ്ച കൊണ്ടുമാത്രം വർധിച്ചത് നാലു രൂപയാണ്. വില വർധന ഇനിയും ഉണ്ടാവാനാണ് സാധ്യത.
ഫെബ്രുവരി അവസാനത്തോടെ രണ്ടു രൂപകൂടി വർധിപ്പിക്കുമെന്നാണ് ഈ മേഖലയിൽ ഉള്ളവർ നൽകുന്ന സൂചന. ഇതോടെ ഒരു കല്ലിെൻറ വില 24 രൂപയാകും.
മഞ്ചേശ്വരം താലൂക്ക് പരിധിയിൽ വരുന്ന ക്വാറികളിൽ ഭൂരിപക്ഷത്തിനും ലൈസൻസോ മറ്റു അനുമതികളോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.