മഞ്ചേശ്വരം: കേരളത്തിൽനിന്നു കർണാടകയിലേക്ക് പോകുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമാക്കിയ കർണാടക സർക്കാറിെൻറ തീരുമാനത്തിനെതിരെ തലപ്പാടിയിൽ സമരം തുടരുന്നു. വെള്ളിയാഴ്ച യു.ഡി.വൈ.എഫ് മഞ്ചേശ്വരം ഘടകത്തിെൻറ നേതൃത്വത്തിൽ കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധം നടന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച തലപ്പാടി അതിർത്തി സന്ദർശിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്.
ഇതോടെ, മുഖ്യമന്ത്രിയുടെ തലപ്പാടി സന്ദർശനം റദ്ദാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരം കർണാടകയിലേക്ക് പ്രവേശനാനുമതി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സൈഫുള്ള തങ്ങൾ, ഹർഷദ് വൊർക്കാടി, സിദ്ദീഖ് മഞ്ചേശ്വരം, അബ്ദുല്ലത്തീഫ് ബാബ, പുത്തുച്ച തൂമിനാട്, മുസ്തഫ ഉദ്യാവർ, റിയാസ് മൗലാന റോഡ്, ഇല്യാസ് കുഞ്ചത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.Protest in Thalappadi; Karnataka CM's visit canceled
Protest in Thalappadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.